Tuesday, November 24, 2026

ചാണകത്തില്‍ നിര്‍മ്മിച്ച പെട്ടിയുമായി നിയമസഭയിലെത്തി മുഖ്യമന്ത്രി; ബജറ്റ് അവതരണം ഇങ്ങനെ

ഛത്തീസ്‌ഗഢ്: ചാണകം കൊണ്ടു നിർമ്മിച്ച പെട്ടിയിൽ ബജറ്റ് (Budget) അവതരിപ്പിക്കാനെത്തി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്. ചാണകം കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ഭാഗേൽ നിയമസഭയിലെ തന്റെ ഓഫീസിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

തിങ്കളാഴ്ചയാണ് ഛത്തീസ്ഗഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്നാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റാണ് ഭൂപേഷ് ഭാഗെല്‍ അവതരിപ്പിക്കുന്നത്.

Related Articles

Latest Articles