Friday, May 3, 2024
spot_img

മദ്യലഹരിയിൽ വിഷപ്പാമ്പായ ശംഖുവരയനെ ചുട്ടുതിന്നു; യുവാക്കൾ ഗുരുതരാവസ്ഥയിൽ

റായ്പൂർ: മദ്യലഹരിയിൽ ചുട്ട വിഷപ്പാമ്പിനെ തിന്ന യുവാക്കൾ ഗുരുതരാവസ്ഥയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ ടച്ചിംഗ്‌സായി ചുട്ട വിഷപ്പാമ്പിനെ കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

സംഭവം നടന്നതിങ്ങനെ

വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ചുട്ട് തിന്നത്. സുഹൃത്തുകളായ ഗുഡ്ഡു ആനന്ദും, രാജു ജാങ്‌ഡേുമാണ് ഈ സാഹസികത കാട്ടി ആശുപത്രിയിലായത്. ഇന്ദിര നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാമ്പിനെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു.

എന്നാൽ ഇതുവഴി മദ്യപിച്ചെത്തിയ ആനന്ദും, രാജുവും റോഡിൽ പാമ്പ് കിടക്കുന്നതു കണ്ട് എടുത്ത് തിന്നുകയായിരുന്നു. ഇതിൽ രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവുമാണ് തിന്നത്. ഇതിനുശേഷം ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles