Monday, November 23, 2026

ഇന്തോനേഷ്യയിൽ വൻ തീപിടുത്തം; 41 പേർ വെന്തുമരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ തീപിടുത്തം. ഇന്തോനേഷ്യയിലെ ബാൻടെനിയിലെ ജയിലിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ 41 പേർ വെന്തുമരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജയിൽ അധികൃതർ അറിയിച്ചു. റ്റാജറംഗിലെ ജയിലിൽ സി ബ്ലോക്കിൽ ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പാർപ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്.

അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജയിൽ അധികൃതർ അറിയിച്ചു.സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 1225 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലാണിത്. എന്നാലിവിടെ 2000ൽ അധികം തടവുപുള്ളികളുണ്ടെന്നാണ് വിവരം.

Related Articles

Latest Articles