അന്തരിച്ച വീട്ടുജോലിക്കാരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു വരന് താലി കൈമാറുന്ന നടന്‍ ചിയാന്‍ വിക്രമിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്നോടൊപ്പം 40 വര്‍ഷത്തോളമായി ജോലി ചെയ്ത, അടുത്തിടെ അന്തരിച്ച ഒഴിമാരന്‍ എന്ന സഹായിയുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തിരുന്നത്.
തിങ്കളാഴ്ചയാണ് ഒഴിമാരന്റെ മകന്‍ ദീപക്കും വര്‍ഷിണിയും വിവാഹം കഴിഞ്ഞത് . തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹച്ചടങ്ങില്‍ പങ്കെടുത്തു ദീപക്കിന് താലി കൈമാറിയത് വിക്രമാണ്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയാണ് വിക്രമിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൊന്നിയില്‍സെല്‍വന് ഈ മാസം 30-നു പ്രേക്ഷകരിലേക്ക് എത്തും

