Thursday, May 16, 2024
spot_img

കേരളത്തിലെ കാര്യം പറയേണ്ടത് കെപിസിസി; ബിഷപ്പിനെ ചൊറിഞ്ഞ പി. ചിദംബരത്തെ കണ്ടം വഴി ഓടിച്ചു കെ സുധാകരൻ

തിരുവനന്തപുരം: പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം സന്തോഷിപ്പിച്ചെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒബിസി മോര്‍ച്ച മുന്‍ ഉപാദ്ധ്യക്ഷന്‍ ഋഷി പല്‍പുവിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുളള ചടങ്ങിനിടെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തളളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ വിഷയത്തില്‍ മുഖ്യമന്ത്രി ബിഷപ്പിന് മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഇത്തരം പ്രചരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് സന്തോഷിപ്പിച്ചെന്നുമാണ് പി. ചിദംബരം പറഞ്ഞിരുന്നത്. ഹിന്ദു-ക്രിസ്തുമതങ്ങളെ ഒരു വശത്തും, മുസ്ലിം മതത്തെ മറുവശത്തും നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാണെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles