ദില്ലി: ഐ എന്‍ എക്സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ തുടരും. എന്‍ഫോഴ്സ്മെന്‍റിന് മുന്നില്‍ കീഴടങ്ങാമെന്ന പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഇതോടെ അടുത്ത വ്യാഴാഴ്ച വരെ ചിദംബരം ജയിലില്‍ തുടരും.

