Saturday, September 19, 2026

വര്‍ഗീയ പ്രസ്താവനയുമായി സാക്കിര്‍ നായിക്ക് ; ‘ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു’വെന്ന് ആക്ഷേപം

മലേഷ്യ: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക് വീണ്ടും ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. കശ്മീര്‍ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു. കശ്മീരിലെ നിലവിലെ അവസ്ഥയെ ‘രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സമുദായത്തിനെതിരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന യുദ്ധമാണെ’ന്നാണ് സാക്കിറിന്‍റെ വിശേഷണം. കശ്മീര്‍ മറ്റൊരു പാലസ്തീന്‍ ആകുമെന്നും കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം വൈദ്യുതക്കസേരയില്‍ ഇരുത്തുകയും വിദേശ ജയിലുകളില്‍ അയക്കുന്നുവെന്നും അടക്കം നിരവധി അടിസ്ഥാന രഹിത ആരോപണങ്ങളും സക്കീറില്‍ നിന്നുണ്ടായിട്ടുണ്ട്.

2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നായിക്കിനെ തീവ്രവാദവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങള്‍ സക്കീറിനെതിരേ ചുമത്തിയിട്ടുണ്ട്.വിവാദമായ ‘പീസ് ടിവിയുടെ’ സ്ഥാപകനായ മുംബൈയില്‍ ജനിച്ച 53 കാരനായ സാക്കിര്‍ നായിക് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം 2017 മുതല്‍ മലേഷ്യയിലാണ് താമസം.

Related Articles

Latest Articles