Friday, May 17, 2024
spot_img

ഗോവ ഗവർണ്ണർ ശ്രീ.പി.എസ്. ശ്രീധരൻപിള്ളയുടെ 194 -ാം പുസ്തകം ‘എന്റെ പ്രിയ കഥക’ളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ഗോവ ഗവർണ്ണർ ശ്രീ.പി.എസ്. ശ്രീധരൻപിള്ളയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ “എന്റെ പ്രിയ കഥകൾ’ പ്രകാശനം ചെയ്തു. വ്യത്യസ്ത കാലയളവുകളായി അദ്ദേഹമെഴുതിയ കഥകൾ ഡിസി ബുക്സാണ് സമാഹാരമായി പുറത്തിറക്കിയത്. പി.എസ്. ശ്രീധരൻപിള്ളയുടെ 194 -ാം പുസ്തകം എന്ന പ്രത്യേകത കൂടി ഈ കൃതിയ്ക്കുണ്ട്. ഇത് അന്വർത്ഥമാക്കുന്ന തരത്തിൽ എഴുത്താഴം @194 എന്നായിരുന്നു പ്രകാശനചടങ്ങിന് നൽകിയിരുന്ന പേര്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകപ്രകാശനം നിർവ്വഹിച്ചു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫസർ .പി.ജെ കുര്യൻ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ ഡിസി ബുക്ക്സ് ഉടമ രവി ഡിസി സ്വാഗത പ്രസംഗം നടത്തി. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ അധ്യക്ഷനായിരുന്നു. മാദ്ധ്യമ പ്രവർത്തകൻ എബ്രഹാം മാത്യു പുസ്തകത്തെ സദസിന് പരിചയപ്പെടുത്തി. എം.കെ രാഘവൻ എംപി, മുൻ കേരളാ ചീഫ് സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്രൻ നായർ, ചിന്മയാമിഷൻ കേരളാ മേധാവി അഭിവന്ദ്യ സ്വാമി വിവിക്താനന്ദ സരസ്വതി,ഇന്ത്യൻ ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രസിഡന്റ് റവ:ഡോ.റ്റി വത്സൻ അബ്രഹാം എന്നിവർ ആശംസകൾ നേർന്നു. പുസ്തക രചനാനുഭവവും മറുപടി പ്രസംഗവും പി എസ് ശ്രീധരൻപിള്ള നടത്തി. അഡ്വ. ജെ .ആർ പത്മകുമാർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Latest Articles