Monday, May 6, 2024
spot_img

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദനം ; പരാതി പൊലീസിന് കൈമാറി ജില്ലാകളക്ടര്‍

പാലക്കാട്: പാലക്കാട് – അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയെ തുടർന്ന് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് പരാതി കൈമാറിയതായി ജില്ലാ കളക്ടർ മൃൺമയി ജോഷി . ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിചിരിക്കുകയാണ് ഇപ്പോൾ .

മാതാപിതാക്കൾ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം നടന്നത് . പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത് . സ്കെയില്‍ വച്ച് തല്ലിയെന്നാണ് ആയ നല്‍കിയ പരാതിയിലുള്ളത്. ആയയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ സ്വമേധയാൽ രാജിവച്ചിരുന്നു.

Related Articles

Latest Articles