Wednesday, November 4, 2026

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യാത്രക്കാരിയായ വനിത ഡോക്ടറെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ ! രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതർ

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യാത്രക്കാരിയായ വനിത ഡോക്ടറെ പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചത്.പരിശോധനയിൽ ട്രെയിനിൽ നിന്ന് പാമ്പിനെ കണ്ടെത്തിയില്ല.

ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിയെയാണ് (25) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം കാലില്‍ എന്തോ കടിച്ചതായി തോന്നുകയും പരിശോധിച്ചപ്പോൾ കടിയേറ്റ ചെറിയ അടയാളവും കണ്ടു. തുടര്‍ന്ന് വല്ലപ്പുഴ സ്റ്റേഷനിലിറങ്ങി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയായിരുന്നു.

രക്തപരിശോധനക്ക് ശേഷം മൂന്ന് മണിക്കൂറോളം ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് ഗായത്രി വീട്ടിലേക്ക് പോയത്. അസ്വാസ്ഥ്യങ്ങളാന്നും അനുഭവപ്പെടുന്നില്ലെന്നും കുഴപ്പമില്ലെന്നും ഗായത്രി പറഞ്ഞു. രക്ത പരിശോധനയില്‍ വിഷാംശങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles