Monday, May 6, 2024
spot_img

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ കൈവശമുണ്ട്’; ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ച് ചിലിയന്‍ മോഡല്‍, പോര്‍ചുഗീസ് സൂപ്പര്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ നീണ്ട കുറിപ്പും,മെസിയെക്കുറിച്ചും ഗുരുതര ആരോപണം

ലിസ്ബൺ∙ഫുട്‍ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും എതിരെ മോഡൽ ഡാനിയേല ഷാവേസ് രംഗത്ത്. റൊണാൾഡോയ്‌ക്കെതിരെ അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് ഡാനിയേല ഷാവേസ് എത്തിയത്.താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല ട്വിറ്ററിൽ നീണ്ട കുറിപ്പുകളിട്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ച് വിഡിയോ ഒരിക്കലും പുറത്തുവിടില്ലെന്നും അവർ പ്രതികരിച്ചു. വിഡിയോയിൽ പൂർണ നഗ്നരായതുകൊണ്ട് പുറത്തിറക്കില്ലെന്നും ഡാനിയേല വാദിക്കുന്നു.

അർജന്റീന താരം ലയണൽ മെസ്സിയെക്കുറിച്ചും ഡാനിയേല ആരോപണം ഉന്നയിച്ചിട്ടുണ്ട്. അർജന്റീനയുടെ നമ്പർ. 10 താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ കാര്യം തനിക്കറിയാമെന്ന് ഡാനിയേല ഷാവേസ് ആരോപിച്ചു.അതേസമയം ഇതുവരെ താരങ്ങൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നു രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles