Sunday, April 28, 2024
spot_img

ലോക്ക്ഡൗൺ പാളി; ചൈനയിൽ രൂക്ഷമായ കോവിഡ് വ്യാപനവും ഭക്ഷ്യ ക്ഷാമവും ഷാങ്ഹായിയിൽ ജനരോഷം പുകയുന്നു

രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ ഒന്നുമുതൽ ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗണിൽ ചൈനീസ് നഗരമായ ഷാങ്ഹായിയിൽ കടുത്ത ഭക്ഷ്യ ക്ഷാമം. കോവിഡ് വ്യാപനത്തോടൊപ്പം ഭക്ഷ്യക്ഷാമവും, ഭക്ഷണത്തിനായി ജനങ്ങളുടെ മുറവിളിയും അധികാരികളുടെ ഉറക്കം കെടുത്തുകയാണ്. ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളാണ് ചൈനയിൽ വിനാശം വിതയ്ക്കുന്നത്. ഭക്ഷണത്തിന് പുറമെ വെള്ളത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ബാല്‍ക്കണികളിലും മറ്റും വന്നാണ് ജനങ്ങള്‍ ദേഷ്യവും ആശങ്കയുമെല്ലാം പ്രകടിപ്പിക്കുന്നത്. 

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇനിയും രോഗവ്യാപനം നിയന്ത്രണവിധേയമാകാത്തതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ചൈനയിൽ പലയിടങ്ങളിലും അവശ്യ വസ്തു വിതരണമുൾപ്പെടെ തടസ്സപ്പെട്ടിരുന്നു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ചൈനീസ് സമ്പത് വ്യവസ്ഥയെ തകർത്തതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles