Friday, March 29, 2024
spot_img

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ സമ്മതമറിയിച്ച് ചൈനയും

ബെയ്ജിംഗ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍ പ്പെടുത്തുന്നതിനെ ചൈന അനുകൂലിക്കുമെന്ന് റിപ്പോര്‍ട്ട്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മാ​ണ് മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ത്യ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

യു​എ​സ്, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി. മു​മ്പ് നാ​ല് ത​വ​ണ മ​സൂ​ദ് അ​സ​റി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ചൈ​ന ത​ട​ഞ്ഞി​രു​ന്നു.

മാർച്ച് 13ന് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നുള്ള പ്രമേയം യുഎന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിയത്.

Related Articles

Latest Articles