Monday, April 29, 2024
spot_img

ഫോനി ചുഴലിക്കാറ്റ് ദിശമാറി: യെല്ലോ അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിയ്ക്കും ഇടയില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ദിശമാറി. ഇതോടെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. സംസ്ഥാനത്തില്‍ കാറ്റിനെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്.

എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. ദിശമാറിയ ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത. തമിഴ്‌നാട് തീരം മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം. അടുത്ത മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Related Articles

Latest Articles