Monday, May 13, 2024
spot_img

കടം തീർത്തില്ല: ഉഗാണ്ടയുടെ വിമാനത്താവളം പിടിച്ചെടുത്ത് ചൈന

ഉഗാണ്ട: ചൈനയുടെ പിടിച്ചെടുക്കൽ നടപടി തുടരുന്നു. ഇത്തവണ ഉഗാണ്ടയ്ക്ക് മേലാണ് ചൈനയുടെ കടന്നുകയറ്റം. വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ഉഗാണ്ടയുടെ (Uganda International Airport) വിമാനത്താവളം പിടിച്ചെടുത്തിരിക്കുകയാണ് ചൈന. ഉഗാണ്ടയുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റബെ ഇന്റർനാഷണൽ എയർപോർട്ട് ആണ് പിടിച്ചെടുത്തത്.

ചൈനയുമായുള്ള വായ്‌പ ഉടമ്പടി പിൻവലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് വിമാനത്താവളം പിടിച്ചെടുത്തത്. 2015-ൽ ഉഗാണ്ടയ്ക്ക് 207 മില്യൺ ഡോളർ രണ്ട് ശതമാനത്തിന് ചൈന വായ്പ നൽകിയിരുന്നു. എന്റബെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി ഉദ്ദേശിച്ചിട്ടുള്ള വായ്പയ്ക്ക് ഏഴ് വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 20 വർഷത്തെ കാലയളവും അനുവദിച്ചിരുന്നു.

അതേസമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വായ്പ കരാറിലെ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യുന്നതിനായി ഉഗാണ്ടൻ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം ഈ വർഷം ആദ്യം ചൈന സന്ദർശിച്ചിരുന്നു. എന്നാൽ കരാറിന്റെ യഥാർത്ഥ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ചൈനീസ് അധികൃതർ വിസ്സമ്മതിച്ചതിനാൽ ഈ സന്ദർശനം പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉഗാണ്ടയുടെ വിമാനത്താവളം ചൈന പിടിച്ചെടുത്തത്.

Related Articles

Latest Articles