കശ്മീര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ രണ്ട് ദിവസം മുന്നേ നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാൻ ഭീകരരുടെ പക്കല്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തു. ഇതാദ്യമായിട്ടാണ് പാക് ഭീകരരില്‍ നിന്നും ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. ചൈനീസ് എം 16 റൈഫിളുകളാണ് കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.
ഉറിയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് പാക് ഭീകരരെ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും ചേര്‍ന്ന് വധിച്ചിരുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരുടെ കയ്യില്‍ നിന്നും വീണ്ടെടുത്തിട്ടുണ്ട്. ഈ കൂട്ടത്തിലാണ് ചൈനീസ് നിര്‍മ്മിത ആയുധങ്ങളും കണ്ടെടുത്തത്.
ഭീകരരുടെ കൈവശം ചൈന നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ എത്തുന്നു എന്നത് അതീവ ഗൗരവകരമാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നുമാണ് സൈനിക ഉദ്യോഗസ്ഥനായ അജയ് ചന്ദ്പുരിയ പറഞ്ഞത്. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 120-140 ഭീകരര്‍ വരെ പാക് അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…