Chitira Attavisha; Sabarimala Thirunada to open today; Darshan for devotees from 5 pm onwards
പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കും. ശനിയാഴ്ചയാണ് ചിത്തിര ആട്ടവിശേഷം.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസം മാത്രമാണ് വിശേഷാൽ പൂജകൾ നടക്കുക. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിക്കുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്.
ഇന്ന് രാവിലെ നിർമാല്യവും പതിവ് അഭിഷേകങ്ങളും നടന്നു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7.30ന് ഉഷപൂജ, ഉദയാസ്തമന പൂജ, ഉച്ചപൂജ എന്നിവയ്‌ക്ക് ശേഷം ഒന്നിന് നട അടക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 6.30-ന് ദീപാരാധനയും 6.45-ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10-ന് നട അടക്കും.
മണ്ഡല ഉത്സവത്തിനായി 16-ന് വൈകുന്നേരം വീണ്ടും ക്ഷേത്രനട തുറക്കും. തുടർന്ന് പുതിയ മേൽശാന്തിമാരുടെ അഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. വെർച്വൽ ബുക്കിംഗ് നടത്തിയവർക്ക് ദർശനത്തിനെത്താവുന്നതാണ്.
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…