തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമും ഹിറ്റ് സംവിധായകൻ പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു. വിക്രമിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത് പാ രഞ്ജിത്ത് തന്നെയാണ്. മാത്രമല്ല വിക്രമിന്റെ 61ാം ചിത്രമാണിത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം. സ്റ്റുഡിയോ ഗ്രീനിന്‍റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ‘സര്‍പട്ട പരമ്പരൈ’യാണ് പാ രഞ്ജിത്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആര്യ നായകനായെത്തിയ സിനിമയിൽ പറഞ്ഞത് ബോക്സിങ്ങിനെക്കുറിച്ചായിരുന്നു. ചിത്രം മികച്ച വിജയമായിരുന്നു.
‘കോബ്ര’ എന്ന് പേരിട്ടടിക്കുന്ന അജയ് ജ്ഞാനമുത്തുവിന്‍റെ ചിത്രത്തിലാണ് വിക്രം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ഈ ചിത്രം ഫൈനല്‍ ഷെഡ്യൂളിലാണ്. മാത്രമല്ല മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനും കാര്‍ത്തിക് സുബ്ബരാജിന്‍റെ മഹാനും പൂര്‍ത്തിയാക്കിയിട്ടുണ്ട് വിക്രം.

