Monday, May 13, 2024
spot_img

പാകിസ്ഥാനിൽ പരന്നൊഴുകി ക്രിസ്ത്യൻ കണ്ണീർ !; ക്രിസ്ത്യൻ ദേവാലയങ്ങൾക്കു സുരക്ഷ ഒരുക്കേണ്ട ഗതിയിൽ പോലീസും പട്ടാളവും ; പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ആക്രമണം നൽകുന്ന സൂചനയെന്ത് ? ന്യൂനപക്ഷ വേട്ടയിൽ ഭരണകൂടം ഒളിച്ചു കടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകൾ ആരെല്ലാം ? ആക്രമണ സംഭവങ്ങളിൽ 100 പേർ അറസ്റ്റിൽ

ലഹോർ : പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളും തകർക്കപ്പെട്ട സംഭവത്തിൽ നൂറിലേറെപ്പേർ അറസ്റ്റിലായി. 21 ക്രിസ്ത്യൻ പള്ളികൾക്ക് പുറമെ ക്രിസ്ത്യൻ വിശ്വാസികളുടെ 35 വീടുകളും ആക്രമികൾ കത്തിച്ചു ചാമ്പലാക്കിയിരുന്നു. സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രെസ്ബിറ്റീരിയൻ ചർച്ച്, അലൈഡ് ഫൗണ്ടേഷൻ ചർച്ച്, ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ ഈസാ നഗ്രി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെഹ്‌റൂൺവാല ചർച്ച് എന്നീ ക്രിസ്ത്യൻ ദേവാലയങ്ങൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടം ആക്രമിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ക്രിസ്ത്യൻ സമുദായാംഗങ്ങളേയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയാണ്.

അക്രമണ സംഭവങ്ങളിൽ നൂറോളം പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങൾ ചുമത്തി 600 പേർക്കെതിരെ കേസെടുത്തു. മേഖലയിൽ മൂവായിരത്തിലധികം പൊലീസുകാരെയും 2 കമ്പനി സൈന്യത്തെയും വിന്യസിച്ചു. എന്നാൽ ഭരണകൂടം തങ്ങൾക്കാവശ്യമായ സുരക്ഷ ഒരുക്കുന്നില്ലെന്നും തങ്ങളുടെ കണ്ണിൽ പൊടി തൂകാനുള്ള നീക്കങ്ങളാണിവയെന്നുമാണ് ക്രിസ്ത്യൻ വിഭാഗക്കാർ വാദിക്കുന്നത്. ന്യൂന പക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് പതിവായ പാകിസ്ഥാനിൽ ആക്രമണ സാധ്യത മുന്നിൽക്കണ്ട് ന്യൂന പക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പാകിസ്ഥാൻ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായത്. ആക്രമണങ്ങൾ കെട്ടടങ്ങുന്നത് വരെ പോലീസ് കയ്യും കെട്ടി നോക്കി നിന്നു എന്നുവേണം കരുതാൻ. നേരത്തെ പറഞ്ഞത് പോലെ ന്യൂന പക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പാകിസ്ഥാനിൽ പുതുമയുള്ളതല്ല. ഹിന്ദുമത വിശ്വാസിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അവരുടെ തൊലി ഉരിച്ചെടുത്ത് വയലിൽ ഉപേക്ഷിച്ച സംഭവം ഈ അടുത്താണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇതിലുമേറെ സംഭവങ്ങൾ അവിടെ നടക്കുന്നുണ്ടെങ്കിലും പാകിസ്ഥാൻ പട്ടാളത്തിന്റെ തോക്കിൻ മുനയും കടന്ന് പുറം ലോകത്ത് എത്തുന്നത് വളരെ കുറച്ച് വാർത്തകൾ മാത്രമാണ്. നമുക്ക് അറിയാവുന്നത് പോലെ പാകിസ്ഥാൻ ഇപ്പോൾ കടുത്ത സാമ്പത്തിക ക്ലേശത്തിലൂടെയാണ് കടന്നു പോകുന്നത്. ചൈനീസ് പട്ടാളക്കാർ ആവശ്യപ്പെട്ടാൽ പാർലമെന്റ് മന്ദിരം പോലും ശുചിമുറിയാക്കി നൽകേണ്ട ഗതികേടിലാണ് അവർ. ഇതിനിടെയയാണ് ഈ വർഷം അവസാനം വരുന്ന പാർലമെന്റ് ഇലക്ഷൻ. ഈ ഭാരിച്ച ചിലവ് ഭരണകൂടം എങ്ങനെ താങ്ങും. ചൈനയോട് അപേക്ഷിക്കുന്നതിൽ നിലവിൽ പരിമിതികളുണ്ട്. പാകിസ്ഥാന്റെ ഉന്നമനത്തിനെന്ന വ്യാജേനെ ഇപ്പോൾ പണിയുന്ന വാണിജ്യ പാതക്ക് കല്ല് ചുമക്കാൻ പോലും ഒരു പാകിസ്ഥാനിയെപ്പോലും വിളിക്കാത്തതിനെത്തുടർന്ന് ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ നടന്ന ബോംബേറ് ചൈനീസ് ഭരണകൂടത്തെ പ്രകോപിതരാക്കിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക സ്രോതസ്സായി പാകിസ്ഥാൻ പരിഗണിക്കുന്നത് തങ്ങൾ തന്നെ നട്ടു വളർത്തിയ ഭീകര സംഘടനകളെയാണ്. അവയവ കച്ചവടത്തിലൂടെയും മറ്റ് ആയുധ ഇടപാടുകളിലൂടെയും ഇത്തരം സംഘടനകൾ പണമുണ്ടാക്കുന്നുണ്ട്. എന്നാൽ പാകിസ്ഥാനിൽ സ്വയം ഭരണം നടത്തുക എന്ന ലക്ഷ്യം കൂടി ഭീകരസംഘടനകൾക്ക് വന്നതോടെ ഭരണകൂടം അവരുമായി നല്ല സ്വര ചേർച്ചയിലല്ല. മാത്രമല്ല ഭീകരാക്രമനങ്ങളിൽ നിരവധി സൈനികരാണ് കൊല്ലപ്പെടുന്നതും.

അടുത്തതായി പരിഗണിക്കാവുന്ന സ്രോതസ്സുകളാണ് പാകിസ്ഥാനിലെ ഭൂരിപക്ഷത്തെ. മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇവർക്കിടയിൽ തന്നെ ഷിയാ , സുന്നി വേർ തിരിവുകളുണ്ട്. ധനികരായ ഷിയാ വിഭാഗക്കാരും ദരിദ്രരായ സുന്നി വിഭാഗക്കാരും. പാകിസ്ഥാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണകൂടത്തിനും പ്രിയം ധനികരായ ഷിയാ വിഭാഗത്തോടാണ്. ഷിയാ പ്രീണനം പാകിസ്ഥാൻ ചരിത്രത്തിന്റെ തുടക്കം മുതൽ കാണാനാകും. പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി ജിന്നയും ആദ്യ പ്രസിഡന്റ് ഇസ്‌കന്ദർ മിർസയുമെല്ലാം ഷിയാ വിഭാഗക്കാരാണ്. തെരഞ്ഞെടുപ്പിനായുള്ള പണം കണ്ടെത്താനുള്ള ഏക മാർഗവും നിലവിൽ ഷിയാ പ്രീണനമാണ്. ന്യൂന പക്ഷങ്ങളെ അടിച്ചൊതുക്കി ആ കുറ്റം സുന്നി വിഭാഗക്കാരുടെ തലയിൽ കെട്ടിവച്ച് ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നയമാണ് പാകിസ്ഥാൻ ഭരണകൂടം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇപ്പോൾ അറസ്റ്റിലായവരിൽ ഭൂരിഭാഗവും സുന്നി വിഭാഗക്കാരാണ്. എന്തായാലും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും പാകിസ്ഥാനിലെ ന്യൂന പക്ഷങ്ങൾ വേട്ടയാടപ്പെടുക തന്നെ ചെയ്യും.

Related Articles

Latest Articles