തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര ബംപർ XD 236433 നമ്പർ ടിക്കറ്റിന്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് വടക്കൻതറയിൽ മൂകാംബിക ലക്കി സെന്ററിൽ ഏജന്റ് മധുസൂദനൻ വിറ്റ ടിക്കറ്റിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. കോഴിക്കോട് താമരശേരിയിലെ സബ് ഓഫിസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 33 ലക്ഷം ടിക്കറ്റാണ് വില്പനയ്‌ക്കെത്തിച്ചത്. ഇതിൽ 32.57 ലക്ഷം ടിക്കറ്റ് വിറ്റുപോയി.
ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടിക്കറ്റുകൾക്ക്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

