Saturday, May 4, 2024
spot_img

സാധാരണ മത്സ്യത്തൊഴിലാളികൾക്ക് സമരം കൊണ്ടുണ്ടായ നേട്ടം കേസ്സുകൾ മാത്രം; ലത്തീൻ സമുദായത്തിൽ പുരോഹിതർക്കെതിരെ പ്രതിഷേധം പുകയുന്നു: തണുപ്പിക്കാൻ ഇന്ന് അതിരൂപതാ പള്ളികളിൽ സർക്കുലർ വായന

തിരുവനന്തപുരം: വിഴിഞ്ഞം സമരം നിർത്താനുണ്ടായ സാഹചര്യം വ്യക്തമാക്കി ഇന്ന് ലത്തീൻ അതിരൂപത പള്ളികളിൽ സർക്കുലർ. സമരം നിർത്തിയത് താൽക്കാലികം മാത്രമാണെന്നും ഏത് ഘട്ടത്തിൽ വേണമെങ്കിലും സമരം പുനരാരംഭിക്കുമെന്നും സർക്കുലറിൽ പറയുന്നു. സർക്കാർ ഭാഗീഗമായാണ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതെന്നും പൂർണ്ണ തൃപ്തരല്ലെന്നും ഇന്ന് പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു. എന്നാൽ വിഴിഞ്ഞത്ത് നടന്ന അതിരുകടന്ന അക്രമ സംഭവങ്ങളെ തുടർന്നാണ് സമര സമിതിക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലത്തീൻ അതിരൂപത പുരോഹിതർ വ്യാപകമായി അക്രമത്തിനു ആഹ്വനം നൽകുകയും സമരക്കാർ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള പോലീസ് നടപടിയെ തുടർന്ന് സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ആർച്ച് ബിഷപ്പടക്കം നിരവധിപേർ കേസിൽ പ്രതിയാകുകയും പദ്ധതിയുടെ സുരക്ഷക്കായി കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ അറിയിക്കുകയും ചെയ്തതോടെയാണ് സമരം പിൻവലിച്ച് സമരപ്പന്തൽ പൊളിച്ച് ലത്തീൻ അതിരൂപത പിൻവാങ്ങിയത്

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ സമരക്കാരുടെ ഇടയിൽ തന്നെ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. ഇതിനിടെ ആവശ്യങ്ങൾ ഒന്നും നേടാതെ സമരം അവസാനിപ്പിക്കുകയും നിരവധി മത്സ്യത്തൊഴിലാളികളെ കേസിൽ പെടുത്തുകയും ചെയ്ത ശേഷം സമരം അവസാനിപ്പിച്ചതിൽ പുരോഹിതർക്കെതിരെ ലത്തീൻ സമുദായത്തിൽ തന്നെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധം തണുപ്പിക്കുന്നതിനാണ് ഇന്ന് പള്ളികളിൽ സർക്കുലർ വായിച്ചത്. അതേസമയം സമരം പിൻവലിച്ച് അടുത്ത ദിവസം മുതൽ വിഴിഞ്ഞം പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

Related Articles

Latest Articles