Sunday, May 19, 2024
spot_img

ചരിത്രമെഴുതി മൊറോക്കോയുടെ സെമി കുതിപ്പ്; പോർച്ചുഗലിനു കണ്ണീരോടെ മടക്കം

ദോഹ ∙ മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിടിച്ചുകെട്ടിയ പ്രതിരോധമികവുമായി പുതുചരിത്രമെഴുതി മൊറോക്കോയുടെ ചുണക്കുട്ടികൾ ഖത്തർ ലോകകപ്പിന്റെ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. മത്സത്തിന്റെ ആദ്യപകുതിയിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്.

പകരക്കാരനായി ഇറങ്ങിയ വാലിദ് ഷെദീര രണ്ടാം മഞ്ഞക്കാർഡു വാങ്ങി പുറത്തുപോയതോടെ, അവസാന മിനിറ്റുകളിൽ 10 പേരുമായാണ് മൊറോക്കോ പോർച്ചുഗലിന്റെ നിരന്തരമായ റോക്കോയുടെ ആദ്യ ലോകകപ്പ് സെമി പ്രവേശനമാണിത്. ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡും മൊറോക്കോയ്ക്കു സ്വന്തം.

1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും നിരാശയോടെ ഖത്തറിൽനിന്ന് മടക്കം. ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

Related Articles

Latest Articles