സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. എറണാകുളം സ്വദേശിയായ അജേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. തുമ്പ വി എസ് എസ് സിയിലെ സുരക്ഷാ ജീവനക്കാരനായ എറണാകുളം സ്വദേശി അജേഷ് മാതാപിതാക്കളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു.
ലഗേജുകള്‍ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തിങ്ങുമ്ബോള്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

