റാഞ്ചി: എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്‌മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നും പാക്കിസ്ഥാനികള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും തുറന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലിംകളെ ഭയപ്പെടുത്തുന്നതിന് കോണ്‍ഗ്രസും സഖ്യകക്ഷികളും നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവര്‍ അക്രമം പ്രചരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യന്‍ പൗരന്റെപോലും അവകാശം കവര്‍ന്നെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗറില്ലാ രാഷ്ട്രീയം നിര്‍ത്തണം. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ ഏക വിശുദ്ധ ഗ്രന്ഥം. ഞങ്ങളുടെ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും കോളേജുകളിലെ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കും. ചില പാര്‍ട്ടികളും നഗര നക്‌സലുകളും വിദ്യാര്‍ഥികളുടെ തോളിലിരുന്ന് വെടിയുതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

