Tuesday, May 21, 2024
spot_img

കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം;ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : നിയമന വിവാദത്തിൽ കെഎസ്‍യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ‍ർച്ചിൽ സംഘർഷം.
മുളവടികളിൽ ചുറ്റിയ കൊടികൾ കെഎസ് യു പ്രവർത്തകർ പോലീസിനുനേരെ വലിച്ചെറിഞ്ഞു.

ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്.
മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പോലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്.

Related Articles

Latest Articles