army
army

ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ റെദ്‌വാനിയിലാണ് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. തിരച്ചിൽ നടത്തുന്നതിനിടെ പതിയിരുന്ന ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിക്കുകയായിരുന്നു.

ജമ്മു കശ്മീരിൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്. കഴിഞ്ഞ ദിവസം ബരാമുള്ളയിലെ വാനിഗാം മേഖലയിലും ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്.