Saturday, April 27, 2024
spot_img

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലുമായി 6 ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലുമായി 6 ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ-ജെയ്‌ഷെ ഭീകരരെ ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച്‌ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചതെന്ന് സൈനിക മാധ്യമ വിഭാഗം അറിയിച്ചു. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.

കുപ്‌വാരയിൽ ഷൗകത്ത് അഹമ്മദ് ഷെയ്ഖ് എന്ന ഭീകരന്റെ ഒളിസങ്കേതത്തിലെത്തിയ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാത്. ഒളിത്താവളത്തില്‍ നിന്ന് സേനയ്ക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താന്റെ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനാണ്. ഷൗക്കത്തും ഏറ്റുമുട്ടലിനിടെ വധിക്കപ്പെട്ടു. പുൽവാമയിലെ ഛാട്ട്‌പോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു.

കുൽഗാമിലെ ദംഹൽ ഹഞ്ചിപോറയിൽ പോലീസ് നടത്തിയ തിരച്ചിലിനിടെ ഭീകരരുമായി ഏറ്റുമുട്ടുകയും രണ്ട് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. കുൽഗാം സ്വദേശിയായ സാക്കിർ പഡാർ, ശ്രീനഗർ സ്വദേശിയായ ഹാരിഷ് ഷാരിഫ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ഭീകരരെയാണ് വധിച്ചത്. നാല് പേർ കുപ് വാരയിലും രണ്ട് പേർ കുൽഗാമിലും ഒരാൾ പുൽവാമയിലും കൊല്ലപ്പെട്ടു.

Related Articles

Latest Articles