Friday, May 3, 2024
spot_img

ശ്രീകണ്ഡാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യേറ്റം; അടിയേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ കേൾവി ശക്തി കുറഞ്ഞു, നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: ശ്രീകണ്ഡാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. കേൾവി ശക്തിയും കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സംഭവത്തിൽ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഡാപുരം പോലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം.

അതേസമയം, സംഭവത്തിൽ കോളേജ് അധികൃതർ മാതൃകാപരമായ നടപടി സ്വീകരിച്ചു. കോളേജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പോലീസിന് കൈമാറുകയും ചെയ്തു.

കോളേജിലെ ആന്റി റാഗിംഗ് സെൽ അന്വേഷണം നടത്തി. തൊട്ടടുത്ത ദിവസം കുറ്റക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചു. പ്രതികളുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മൂന്ന് പേരെയും പുറത്താക്കാൻ തീരുമാനിച്ചത്.

Related Articles

Latest Articles