Wednesday, May 8, 2024
spot_img

തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ ഇന്റനലിജന്‍സ് വിഭാഗം പിടികൂടി

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സ് വിഭാഗം പിടികൂടി.

ദുബായില്‍ നിന്നാണ് ഇയാള്‍ എത്തിയത്. സ്വര്‍ണം ലായനിയാക്കിയ ശേഷം അതില്‍ ടവല്‍ മുക്കി ലഗേജ് ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്.

Related Articles

Latest Articles