Saturday, April 20, 2024
spot_img

വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ്ങുമായി എസ്എഫ്‌ഐ പ്രവർത്തകർ;പരാതി നൽകാതിരിക്കാൻ
ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ക്രൂര റാഗിങ് നടത്തിയതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ ജൂബി, ജിതിൻ രാജ്, മാധവ് എന്നിവരാണ് വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയത്. റാഗിങ് നടത്തിയ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകരാണ്.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ ഇവർ ക്യാമ്പസിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.ഈ സംഭവത്തിൽ പരാതി നൽകാതിരിക്കാൻ റാഗിങ്ങിനിരയായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും എസ്എഫ്‌ഐക്കാർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.പിന്നാലെ കോളേജ് അധികൃതർ തന്നെയാണ് വർക്കല പോലീസിൽ പരാതി നൽകിയത്.
റാഗിങ് നടത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles