Sunday, May 19, 2024
spot_img

മുഖ്യമന്ത്രിയുടെ ഓദ്യോകിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു: 20 സേനാംഗങ്ങളെ കൂടി വിന്യസിക്കാൻ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കാൻ തീരുമാനം. ആയുധധാരികള്‍ ഉള്‍പ്പടെയുള്ള 20 പോലീസ് സേനാംഗങ്ങളെ കൂടി വിന്യസിക്കുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നിലവിൽ പോലീസുകാരും, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുമുൾപ്പടെ 60 പേരാണ് ക്ലിഫ് ഹൗസിൽ സുരക്ഷ ഉദ്യോഗസ്ഥരായി ഉള്ളത്.

സില്‍വർ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങൾക്ക് പോലീസ് നിരന്തരം പഴികേൾക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ക്ലിഫ് ഹൗസ് വരെയുള്ള ഏകദേശം 250 മീറ്റര്‍ സ്ഥലത്തിനിടയിൽ സിസിടിവി സ്ഥാപിക്കാനും ഇവിടെ പ്രതേക ശ്രദ്ധ ചെലുത്താനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles