Tuesday, September 22, 2026

സംസ്ഥാനത്ത് നാളെ മുതൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല

തിരൂപന്തപുരം ; സംസ്ഥാനത്ത് നാളെ (ഞായറാഴ്ച്ച) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. 28, 29 ദിനങ്ങളില്‍ ദേശിയ പണിമുടക്ക് ഉള്ളതിനാലാണ് ഞായറാഴ്ച്ച തുറക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടത്.

റേഷൻ കടകൾ നാളെ തുറക്കില്ലെങ്കിലുംഅതിനു പകരമായി പണിമുടക്ക് ദിവസങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാമെന്നും വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്‌റ്റേറ്റ് റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷനുംതീരുമാനത്തിലെത്തിയിട്ടുണ്ട് .

Related Articles

Latest Articles