Wednesday, October 7, 2026

ശിവഗിരി തീർത്ഥാടന സമാപന വേദിയിൽ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; പരസ്യമായി മാപ്പ് പറയണമെന്ന് ഭാരതീയ ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ അനിൽ ദാമോദർ

കേരള നവോത്ഥാനത്തിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ഹിന്ദു സന്യാസിമാരിൽ ഒരാളായിരുന്ന ശ്രീ നാരായണ ഗുരുദേവന്റെ അനുസ്മരണ ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി കാട്ടിയ അനാദരവിൽ പ്രതിഷേധം ശക്തമാകുന്നു. ബഹുമാനപ്പൂർവ്വം മറ്റുള്ളവർ വേദിയിൽ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിച്ചപ്പോൾ ആ അവസരത്തിൽ പിണറായി വിജയൻ ഇരുന്നു കൊണ്ട് ഗുരുദേവനെ നിന്ദിക്കുകയും ധാർഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ ഭാരതീയ ശിവസേന സംസ്ഥാന പ്രസിഡന്റ്‌ അനിൽ ദാമോദർ പ്രതിക്ഷേധം രേഖപ്പെടുത്തി.

ഹിന്ദുക്കളുടെ ആചാരനുഷ്ഠാനങ്ങളെ വൃണപ്പെടുത്തുകയും ഹിന്ദുവിന്റെ സംസ്ക്കാരത്തെ തച്ചുടയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വിജയനെതിരെ ശക്തമായ രീതിയിൽ പ്രതിക്ഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകനാണെന്ന് പറഞ്ഞു നടക്കുന്ന വിജയന്, കേരളത്തിലെ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനത്തിന് തിരി കൊളുത്തിയ ഗുരുദേവൻ നടത്തിയ നവോത്ഥാന പ്രവർത്തികളെ കുറിച്ച് അറിയില്ലേ? അതോ അറിയാത്ത പോലെ വിജയൻ അഭിനയിക്കുന്നതാണോ?
അയിത്തോച്ചാടനത്തിന്റെ ഭാഗമായി 1924 ന് നടന്ന വൈക്കം സത്യാഗ്രഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സാന്നിധ്യവും ആശിർവാദവും ഉണ്ടായിരുന്ന കാര്യം പിണറായി വിജയൻ മറക്കരുതെന്ന് മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു കൊണ്ട് ഭാരതീയ ശിവസേന അദ്ധ്യക്ഷൻ അനിൽ ദാമോദർ പറഞ്ഞു.

ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുഗീത ചൊല്ലുമ്പോൾ വേദിയിലും സദസ്സിലും എല്ലാവരും എണീറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചപ്പോഴും ഇരിപ്പിടത്തിൽ തന്നെയിരുന്ന് അനാദരവ് കാട്ടിയത്. സ്വയം എണീറ്റ് നിൽക്കാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല തൊട്ടടുത്തുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെ എണീറ്റ് നിൽക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭാരതീയ ശിവസേന അടക്കം നിരവധി ദേശീയ സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles