മലപ്പുറം: ചായയ്ക്ക് മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കത്തിക്കുത്തിലാണ്.ടി.കെ റെസ്റ്റോറന്റ് ഉടമയായ തൊട്ടിയിലകത്ത് മനാഫിനാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതി സുബൈറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചായയിൽ മധുരം കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഇയാൾ മനാഫിനെ ആക്രമിച്ചത്. ഇതിനിടെ ഹോട്ടലിൽ നിന്ന് സുബൈർ ഇറങ്ങിപ്പോയി. അൽപ്പ നേരത്തിന് ശേഷം കത്തിയുമായി തിരികെയെത്തിയ സുബൈർ മനാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ മനാഫിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയവരാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മനാഫ് ഉള്ളത്. സംഭവത്തിൽ താനൂർ പോലീസാണ് സുബൈറിനെ കസ്റ്റഡിയിൽ എടുത്തത്

