Sunday, October 4, 2026

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്‍റെ 2 വര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം രാജി ഔദ്യോഗികമായിപ്രഖ്യാപിച്ചത്. രാജിക്കത്ത് നല്‍കാൻ ഉടൻ ഗവര്‍ണറെ കാണുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് കൂടിക്കാഴ്‌ചയ്ക്ക് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

എന്നാൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി എം‌എൽ‌എമാരും, മന്ത്രിമാരും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തായാലും പാലിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതിനുപിന്നാലെയാണ് ഇപ്പോൾ രാജി പ്രഖ്യാപിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles