ദില്ലി സർവകലാശാല പുതിയതായി തുടങ്ങുന്ന കോളജുകൾക്ക് ആർഎസ്എസ് നേതാവ് നേതാവ് വി ഡി സവർക്കറുടെ പേര് നൽകാൻ തീരുമാനം. ഇതിനു പുറമേ പുതിയ ഒരു കോളേജിന് അന്തരിച്ച മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ പേരു നൽകാനും സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം ആയി.
സർവകലാശാല വൈസ് ചാൻസിലർ യോഗേഷ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ദ്വാരകയിലും, നജ്ഫ്ഗട്ടിലുമാണ് ഈ നേതാക്കളുടെ പേരിൽ കോളജുകൾ തുടങ്ങുന്നത്.

