Wednesday, January 14, 2026

ബസില്‍ കയറുന്നതിനെച്ചൊല്ലി സംഘര്‍ഷം; വിദ്യാര്‍ത്ഥിയുടെ തലയടിച്ച്‌ തകര്‍ത്തു

കുന്നംകുളം: കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളും വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം.

കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷിനാണ് തലയ്ക്ക് പരിക്കേറ്റത്. കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ ബസില്‍ കയറുന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിൽ എത്തിച്ചതെന്ന് കണ്ട് നിന്ന മറ്റ് കുട്ടികൾ പറയുന്നു.

ബൈക്കിലെത്തിയ നാല് വിദ്യാര്‍ത്ഥികളാണ് ബിയര്‍ ബോട്ടില്‍ കൊണ്ട് സന്തോഷിന്റെ തലയ്ക്ക് അടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles