Monday, January 12, 2026

ഇന്ത്യയിൽ ഏറ്റവും അധികം സൈനികരേയും സിവിലിയൻസിനേയും കൊന്നത് ഇസ്ലാമിസ്റ്റുകളല്ല, കമ്മ്യൂണിസ്റ്റുകളാണ്

പിഎഫ്ഐ യേയും അവർ പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഇസ്ലാമിനേക്കാളും അപകടകരവും അതിനാൽ തന്നെ നിരോധനം അർഹമായതുമായ ഒരു പ്രത്യയ ശാസ്ത്രമേ ഇന്ത്യയിൽ ഉള്ളു. “കമ്മ്യൂണിസം”
ഇന്ത്യക്കകത്ത് ഏറ്റവും അധികം സൈനികരേയും സിവിലിയൻസിനേയും കൊന്നത് ഇസ്ലാമിസ്റ്റുകളല്ല, കമ്മ്യൂണിസ്റ്റുകളാണ്.
RSS മൂന്ന് തവണ ഇന്ത്യയിൽ നിരോധിക്കപെട്ടിട്ടുണ്ട്. അതിൽ രണ്ട് തവണ നിരോധനം നീക്കിയത് നിരോധിക്കപെട്ട കാരണത്തിന് തെളിവ് കണ്ടെത്താൻ കഴിയാത്തതിനാലും ഒരു തവണ നിരോധനം മാറിയത് നിരോധിച്ച ഗവൺമെന്റിനെ സമരം ചെയ്ത് പുറത്താക്കുക വഴിയുമാണ്.
ഗാന്ധിവധത്തിലും ബാബരി തകർച്ചയിലും ഏർപെടുത്തിയ നിരോധനമാണ് തെളിവില്ലാത്തതിനാൽ പിൻവലിക്കേണ്ടി വന്നത്. അടിയന്തിരവസ്ഥ കാലത്തെ നിരോധനം RSS നേരിട്ടത് ഇന്ദിരാഗാന്ധി എന്ന ഇന്ത്യൻ നാസിയെ ഭരണത്തിൽ നിന്നും ചവിട്ടി പുറത്താക്കതരത്തിലുള്ള പ്രക്ഷോഭം വഴിയാണ്.
ഇനി സ്വതന്ത്ര ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനകൾക്കൊപ്പം ജനാധിപത്യ വാദികളാണെന്ന് സ്വയം അവകാശ പെടുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഔദ്യോഗിക പക്ഷവും നിരോധനങ്ങൾ നേരിട്ടുണ്ട്.

Related Articles

Latest Articles