Hotel In Kollam
കൊല്ലം: കൊല്ലത്ത് ജനകീയ ഹോട്ടലിനെതിരെ (Complaint Against Hotel In Kollam) പരാതിയുമായി അഭിഭാഷകൻ. ഒരു ദിവസം കഴിച്ച ഭക്ഷണത്തിൽ നിന്നും പ്ലാസ്റ്റിക്കും മറ്റൊരു ദിവസം ഒച്ചിനേയും കിട്ടിയെന്നാണ് പരാതി. സിവിൽ സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് സംഭവം
പരാതിയിൽ പറയുന്നതിനുസരിച്ച് രണ്ട് ദിവസങ്ങളിലായാണ് ഇങ്ങനെ അപാകതകൾ കണ്ടെത്തിയത്. ഒരു ദിവസം കഴിച്ച ഭക്ഷണത്തിൽ നിന്നും പ്ലാസ്റ്റിക്കും മറ്റൊരു ദിവസം ഒച്ചിനേയും കിട്ടിയെന്നാണ് പരാതി. അഷ്ടമുടി ലാ ചേമ്പേഴ്സിലെ അഡ്വ.അരുൺ ഷിബുവാണ് പരാതിക്കാരൻ. സംഭവത്തിൽ ഇദ്ദേഹം കോർപ്പറേഷൻ സെക്രട്ടറിക്കും, ജില്ല കളക്ടർക്കും, ഫുഡ് സേഫ്റ്റി കമ്മീഷണർക്കും പരാതി നൽകി. കൊല്ലം ജില്ലാ കോടതിയിലെ അഭിഭാഷകനാണ് അരുൺ ഷിബു. കോടതിയുടെ അടുത്തായതിനാൽ ജനകീയ ഹോട്ടലിൽ നിന്നാണ് ഇദ്ദേഹം മിക്ക ദിവസവും ഭക്ഷണം കഴിക്കുന്നത്. സുഹൃത്തിനൊപ്പമാണ് അരുൺ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഇങ്ങനെ ഈ മാസം മൂന്നിന് ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് ഉരുകിയ പ്ലാസ്റ്റിക്ക് ലഭിച്ചിരുന്നു. 19ാം തിയതി കഴിച്ച ഭക്ഷണത്തിനൊപ്പം കുടിച്ച വെള്ളത്തിൽ നിന്ന് ചത്ത ഒച്ചിനേയും കിട്ടിയെന്നാണ് പരാതി.
സ്റ്റീൽ ജഗ്ഗിൽ ഇരുന്ന ഗ്ലാസിൽ പകർത്തി കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും, പാത്രത്തിലേക്ക് ഛർദ്ദിക്കുകയുമായിരുന്നു. ഇതിൽ ചത്ത ഒച്ച് ഉണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. സ്റ്റീൽ ഗ്ലാസിന് പകരം പേപ്പർ ഗ്ലാസ് ആവശ്യപ്പെട്ടുവെങ്കിലും അത് ജീവനക്കാർ നൽകിയില്ലെന്നും, മോശം പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. 20 രൂപയ്ക്ക് ഊണ് നൽകുന്നതിനാൽ അഹങ്കാരവും പുച്ഛവും നിറഞ്ഞ പെരുമാറ്റമാണ് നടത്തിപ്പുകാരിൽ നിന്ന് ജീവനക്കാരിൽ നിന്നും ഉള്ളതെന്നും ഇദ്ദേഹം പരാതിയിൽ പറയുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…