കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഇമെയില്‍ വഴി പോലീസിന് പരാതി നല്‍കിയത്.
വിവാഹ മേക്കപ്പിനിടെ മോശമായി സംസാരിച്ചുവെന്നും ലൈംഗീകാതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നേരത്തെ, ഇയാള്‍ക്കെതിരെ മൂന്ന് യുവതികള്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയിലില്‍ കൂടിയാണ് പ്രവാസി യുവതി പരാതി നല്‍കിയത്.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പോലീസില്‍ നിലവിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

