Friday, September 18, 2026

പഞ്ചാബി ഹിന്ദു സമൂഹത്തെക്കുറിച്ച് ആശങ്കയുണ്ട്, കാനഡ പ്രധാനമന്ത്രി അവരെ അപകടത്തിലാക്കുന്നു;ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ പ്രതികരിച്ച് നടൻ രൺവീർ ഷോറെ

കാനഡ: കാനഡയിലെ പഞ്ചാബി ഹിന്ദു സമൂഹത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ബോളിവുഡ് താരം രൺവീർ ഷോറി. ‘എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം തന്റെ ആശങ്ക പങ്കുവച്ചത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഹിന്ദു സമൂഹത്തിന്റെ ജീവൻ അപകടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിമിഷം, കാനഡയിലെ പഞ്ചാബി ഹിന്ദു സമൂഹത്തെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നു. പി.എം
@ജസ്റ്റിൻ ട്രൂഡോ തന്റെ നിരുത്തരവാദപരമായ പ്രസ്താവനകൾ അവരുടെ ജീവൻ അപകടത്തിലാക്കിയിരിക്കുന്നു. ഇങ്ങനെയാണ് രൺവീർ ഷോറി എക്‌സിൽ കുറിച്ചത്.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്ക് ട്രൂഡോ ആരോപിച്ചിരുന്നു. അതിന്റെ പേരിൽ ഒരു ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞനായ പവൻ കുമാർ റായിയെ ജസ്റ്റിൻ ട്രൂഡോ പുറത്താക്കുകയും ചെയ്തു.

കാനഡയിൽ സംഭവിച്ച ഏതെങ്കിലുമൊരു അക്രമത്തിൽ ഭാരത സർക്കാരിന് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. ഭാരതം ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിയമവാഴ്ചയിൽ പ്രതിബദ്ധതയുള്ള രാഷ്‌ട്രീയമാണ് ഭാരതത്തിന്റേതെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഖാലിസ്ഥാൻ തീവ്രവാദത്തെയും ഖാലിസ്ഥാനി ഭീകരരെയും സുരക്ഷിതമാക്കുന്നതാണ്. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തിക്കൊണ്ട് ഖാലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നത് കാനഡ തുടരുകയാണ്. ഇക്കാര്യത്തിൽ കനേഡിയൻ സർക്കാർ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത്. അതേസമയം, കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുവെന്നത് പുതിയ കാര്യമല്ല. ഇത്തരം സംഭവങ്ങളുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles