Tuesday, May 14, 2024
spot_img

നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോട്ടറി കടയിൽ കള്ളൻ കയറി;ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബമ്പർ ടിക്കറ്റുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ണാർക്കാട് ചുങ്കത്ത് ലോട്ടറി കടയിൽ കള്ളൻ കയറി. ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബംബർ ടിക്കറ്റുകളാണ് മോഷണം പോയത്. പി.എസ് ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പർ വിൽപ്പന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസിൽ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തിരുവോണം ബമ്പർ വിൽപ്പനയിൽ സർവ്വകാല റെക്കോർഡിലേക്ക് എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം.

Related Articles

Latest Articles