Monday, May 6, 2024
spot_img

കാട്ടാക്കടയിൽ യുവാക്കളുടെ കൂട്ടത്തല്ല്: ഇറച്ചി വെട്ട് കത്തിയുമായി ആക്രമിക്കാൻ ശ്രമം, പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമല്ലെന്ന് നാട്ടുകാർ

കാട്ടാക്കട: ബസ് സ്റ്റാൻഡ് മുതൽ മൊളിയൂർ റോഡ് വരെ യുവാക്കളുടെ കൂട്ട തല്ല്. തിങ്കളാഴ്ച് വൈകിട്ട് 5 മണിയോടെ ഒരു കൂട്ടം യുവാക്കൾ റോഡിലൂടെ നടന്ന് ബഹളം വെയ്ക്കുകയും അക്രമാസക്തരാവുകയുമായിരുന്നു. യുവാക്കൾ മൊളിയൂർ റോഡിലെത്തിയതോടെ ഒരാളെ വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണം അതിരു കടന്നപ്പോൾ ചിലർ ഓടിയെത്തി പിടിച്ചു മാറ്റുന്നത് സി.സി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായി കാണാൻ കഴിയും.

അക്രമികളിൽ പ്രധാനി സമീപത്തെ ഇറച്ചിക്കടയിൽ കയറി ഇറച്ചി വെട്ട് കത്തിയുമായി തിരികെയെത്തി യുവാവിനെ ആക്രമിക്കാൻ ഒരുങ്ങുന്നതും കടയിലെ ജീവനക്കാരൻ കത്തി പിടിച്ചുവാങ്ങി തിരികെ പോകുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പട്രോളിം​ഗ് ശക്തമല്ലാത്തതിനാലാണ് ഇത്തരം അക്രമങ്ങൾ നിരന്തരം ഉണ്ടാകുന്നതെന്നാണ് പോലീസിന്റെ വാക്കുകൾ

Related Articles

Latest Articles