Monday, May 13, 2024
spot_img

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം ! വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണം ! പിണറായി ആഭ്യന്തരം കൈയ്യാളുന്ന സംസ്ഥാനത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഇടതുപക്ഷ സംഘടനകൾക്കും “രക്ഷാപ്രവർത്തകർക്കും” മാത്രമായി തീറെഴുതി കൊടുക്കുമ്പോൾ ..!

കണ്ണൂര്‍ : സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പ്രതിഷേധത്തിനിടെ വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെതിരെയായിരുന്നു പോലീസ് അതിക്രമം. മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല.

പ്രതിഷേധത്തിന് നേരെ രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കുകയും ചെയ്തു. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലും പോലീസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയെന്ന ആരോപണം ഉയർന്നിരുന്നു.

Related Articles

Latest Articles