Thursday, May 9, 2024
spot_img

മുഖ്യമന്ത്രിയുടെ ഗൺമാൻമാന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ! പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തികൊണ്ട് തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഭരിതമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് ശക്തമായ പൊലീസ് വിന്യാസമുണ്ട്. സിപിഎം പ്രവർത്തകരും പ്രദേശത്ത് സംഘടിച്ചെത്തിയിരുന്നു.

അക്രമ സാധ്യത കണക്കിലെടുത്ത് ഗണ്‍മാനും എസ്‌കോര്‍ട്ട് പോലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഗണ്‍മാന്‍ കെ അനിലിന്റെയും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെയും വീടുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച പോലീസുകാരുടെ ഫോട്ടോ അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണ്

Related Articles

Latest Articles