Friday, May 10, 2024
spot_img

ഗവർണർ കാറിൽ നിന്നിറങ്ങിയാൽ കേസ് മാറും !! കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേ പ്രതിഷേധവുമായി എസ്എഫ്ഐ !

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി സമരവുമായി എസ്എഫ്ഐ. സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസ് സുരക്ഷ ഉണ്ടായിരിക്കവേ തന്നെയാണ് എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടമായെത്തിയതും പ്രതിഷേധിച്ചതും.

ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചാണ് സമരം. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർത്ഥികളാണ് സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃതത്വത്തിൽ സമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയാണ്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

പ്രതിഷേധക്കാരെ ഭയക്കുന്നില്ലെന്നും വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനം നിർത്തി പുറത്തിറങ്ങുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഗവർണറുടെ സാന്നിധ്യത്തിൽ സംഘർഷസംഭവങ്ങൾ ഉണ്ടായാൽ ഗുരുതര വകുപ്പുകളാകും പ്രവർത്തകർക്കെതിരെ ചുമത്തപ്പെടുക. ഇതൊഴിവാക്കാനാണ് എസ്എഫ്‍ഐയുടെ ഗവർണർ എത്തുന്നതിന് മുന്നേയുള്ള സമരം എന്നാണ് കരുതുന്നത്

Related Articles

Latest Articles