Tuesday, September 22, 2026

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്; പ്രിയങ്ക ചതുര്‍വേദി അതില്‍ നിന്ന് രക്ഷപ്പെട്ടതാണെന്ന് ബിജെപി ദേശീയ വക്താവ്

ന്യൂഡൽഹി: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ് അതില്‍ നിന്ന് അവരുടെ വാക്താവായ പ്രിയങ്ക ചതുര്‍വേദ രക്ഷപ്പെട്ടതാണെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മോദിക്ക് അനുകൂല തിരയാണ് അടിക്കുന്നത്.

ഇത് മനസിലാക്കിയ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും ഇന്ന് ഒരുമിച്ചിരിക്കികയാണ്.അജീവനാന്ത ശത്രുക്കളായ ഇരുവരും ഇപ്പോള്‍ മോദിയെ പേടിച്ചാണ് ഒരുമിച്ചിരിക്കുന്നത്. ഒരിക്കല്‍ തന്നെ മുലായം സിങ് കൊല്ലാന്‍ വരെ ശ്രമിച്ചെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചതാണ് അവരാണിപ്പോള്‍ ബദ്ധ ശത്രുക്കളയാവര്‍ കെെകോര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ അനന്തനാഗിൽ ബിജെപിയുടെ റാലിയിൽ വൻ ജനപങ്കാളിത്തമുണ്ടായത് ബിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ സ്വീകാര്യതയുടെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles