Friday, October 16, 2026

ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

അയർലൻഡ് :വടക്കൻ അയർലൻഡില്‍ ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. 29 കാരിയായ ലൈറ മെക്കിയാണ് കൊല്ലപ്പെട്ടത്.

പോലീസും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടിയത് . പോലീസ് വാഹനങ്ങളിൽ അക്രമികൾ പെട്രോൾ ബോംബുകൾ എറിഞ്ഞു. മുൾറായ് പാർക്കിലും ഗാലിയാഗ് മേഖലയിലെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു ഇതിന്‍റെ പ്രകോപനത്തില്‍ വിമതരായ റിപ്പബ്ലിക്കന്‍സാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. ഇതൊരു യുവതിയുടെ കൊലപാതകം മാത്രമല്ല ഈ നഗരത്തിലെ അക്രമത്തിന്‍റെ മറ്റൊരു തലംകൂടിയാണെിതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles