Sunday, May 19, 2024
spot_img

ഇന്ത്യൻ രാഷ്ട്രീയത്തിലെ സോണിയ യുഗം അവസാനിക്കില്ല !! സോണിയ ഗാന്ധി വിരമിക്കില്ലെന്നും പാർട്ടിക്ക് മാർഗദർശിയാകുമെന്നും കോൺഗ്രസ് നേതാവ് അൽക്ക ലാംബ

റായ്പുർ : മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് അൽക്ക ലാംബ വ്യക്തമാക്കി.തന്റെ രാഷ്ട്രീയ ഇന്നിങ്സ് അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ റായ്പുർ പ്ലീനറിയുടെ ഉദ്ഘാടന വേദിയിൽ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലാംബയുടെ പ്രസ്താവന. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നില്ലെന്നും പാർട്ടിപ്രവർത്തകർ‌ക്ക് മാർഗദർശിയായി തുടരുമെന്നും സോണിയ ഗാന്ധി പറഞ്ഞതായി അൽക്ക് ലാംബ അറിയിച്ചു.

26 വർഷങ്ങൾക്കു മുൻപ് 1997 ലെ കൊൽക്കത്ത പ്ലീനറിയിലായിരുന്നു കോൺഗ്രസിലെ സോണിയയുടെ ആദ്യ പ്രസംഗം. അതെ സമയം,വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽനിന്ന് വീണ്ടും ജനവിധി തേടുമോ അതോ സീറ്റ് മകൾ പ്രിയങ്ക ഗാന്ധിക്ക് കൈമാറുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല . പ്ലീനറി സമ്മേളനത്തിൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles