Monday, May 13, 2024
spot_img

മോദിക്കും അമിത് ഷായിക്കും പിന്നിൽ കോൺഗ്രസ്സ് നേതാക്കൾ |amithsha

സോഷ്യൽ മീഡിയയിലും കുതിച്ചു കൊണ്ടിരിക്കുകയാണ് അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 1 കോടി കവിഞ്ഞു. 10.7 ദശലക്ഷം പേരാണ് നിലവിൽ അമിത് ഷായെ പിന്തുടരുന്നത്. കിമിനൽ നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ബിൽ ലോക്‌സഭ പാസാക്കിയതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഈ കുതിപ്പുണ്ടായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എക്‌സിൽ 3.41 കോടി ഇൻസ്റ്റാഗ്രാമിൽ 1.07 കോടി ഫേസ്ബുക്കിൽ 1.5 കോടി എന്നിങ്ങനെ ഫോളോവേഴ്‌സ് ഉണ്ട്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് അമിത് ഷാ. ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ 8.27 കോടി ആളുകൾ പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് 1.07 കോടി ഫോളോവേഴ്സോടെ അ‌മിത് ഷാ. ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത് 4.8 കോടി ഫോളോവേഴ്‌സാണെങ്കിൽ അമിത് ഷാക്ക് 1.5 കോടി ഫോളോവേഴ്‌സ് ആണ് ഉള്ളത്. 2014 ൽ ബിജെപിയുടെ വൻ വിജയത്തിനു ശേഷമാണ് അമിത് ഷായെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിതുടങ്ങിയത്. 2019 ൽ ബിജെപി രണ്ടാം തവണ അധികാരത്തിൽ എത്തിയപ്പോൾ ഷാ പാർട്ടി അധ്യക്ഷനായിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ​ഫോളോവേഴ്സിന്റെ എണ്ണത്തിൽ അ‌മിത് ഷായും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ വലിയ അ‌ന്തരമുണ്ട്. അടുത്തിടെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ സോഷ്യൽ മീഡിയ ആധിപത്യത്തിൽ അമിത് ഷായെക്കാൾ വളരെ പിന്നിലാണ്.

Related Articles

Latest Articles